---
title: "ഇടുക്കിയിൽ മകന്റെ മർദനമേറ്റ അച്ഛൻ മരിച്ചു; മർദിച്ചത് ടേബിൾ ഫാൻ, ഫ്ലാസ്ക് എന്നിവ ഉപയോഗിച്ച്, മകൻ റിമാൻഡിൽ."
english_title: "Father dies after being beaten by son in Idukki; beaten with table fan and flask, son in remand."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312028/Father dies after being beaten by son in Idukki; beaten with table fan and flask, son in remand."
published_at: "2025-08-30T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2c844d8f29_IMG-20250830-WA0111.jpg"
keywords: []
---

# ഇടുക്കിയിൽ മകന്റെ മർദനമേറ്റ അച്ഛൻ മരിച്ചു; മർദിച്ചത് ടേബിൾ ഫാൻ, ഫ്ലാസ്ക് എന്നിവ ഉപയോഗിച്ച്, മകൻ റിമാൻഡിൽ.

> **Lead Summary:** ഇടുക്കി: മകന്റെ ക്രൂര മർദനമേറ്റ അച്ഛൻ മരിച്ചു. രാജാക്കാട് കജനപ്പാറ സ്വദേശി ആണ്ടവർ ആണ് മരിച്ചത്. മധുര മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ആക്രമണത്തിൽ മകൻ മണികണ്ഠനെ പൊലീസ് റിമാൻഡ് ചെയ്തു.​ഓഗസ്റ്റ് 25നാണ് ആണ്ടവരെ മണികണ്ഠൻ ക്രൂരമായി മർദിച്ചത്. ടേബിൾ ഫാൻ, ഫ്ലാസ്ക് എന്നിവ ഉപയോഗിച്ചായിരുന്നു മർദനം. തുടർ‌ന്ന് മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ആണ്ടവരെ മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

## Article Content

ഇടുക്കി: മകന്റെ ക്രൂര മർദനമേറ്റ അച്ഛൻ മരിച്ചു. രാജാക്കാട് കജനപ്പാറ സ്വദേശി ആണ്ടവർ ആണ് മരിച്ചത്. മധുര മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ആക്രമണത്തിൽ മകൻ മണികണ്ഠനെ പൊലീസ് റിമാൻഡ് ചെയ്തു.​ഓഗസ്റ്റ് 25നാണ് ആണ്ടവരെ മണികണ്ഠൻ ക്രൂരമായി മർദിച്ചത്. ടേബിൾ ഫാൻ, ഫ്ലാസ്ക് എന്നിവ ഉപയോഗിച്ചായിരുന്നു മർദനം. തുടർ‌ന്ന് മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ആണ്ടവരെ മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312028/Father dies after being beaten by son in Idukki; beaten with table fan and flask, son in remand.)